തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ ഐ എ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണമെന്നും കേന്ദ്ര അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
സ്വപ്ന മനപൂർവം കോടതിയിൽ ഹാജരാകുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കേന്ദ്രം അറിയികോടതിയിൽ അറിയിച്ചു. ഉന്നതരുടെ പങ്ക് തള്ളി കളയാൻ കഴിയില്ലെന്നും കോടതിയെ കേന്ദ്രം അറിയിച്ചു
അതേ സമയം കേസ് മുൻകൂർ ജാമ്യ അപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. എൻ ഐ എ ഇടപെടലോടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയേക്കുമെന്നാണ് സൂചന

