സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തണമെങ്കില്‍ പ്രതികള്‍ക്ക് എവിടെ നിന്നോ ധൈര്യം കിട്ടുന്നുണ്ട് എന്നുറപ്പാണ്. അതു വളരെ ആശങ്കപ്പെടുത്തുന്നതാണ്. സംഭവം രാജ്യാന്തര തലത്തില്‍ തന്നെ ചീത്തപ്പേരായെന്നും അദ്ദേഹം പറഞ്ഞു.