Trending

‘മെസി തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവം’: വി അബ്ദുറഹ്മാനെ പ്രതിചേർത്തതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേരളത്തെ കബളിപ്പിച്ച സംഭവമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ പ്രതിചേർത്ത നടപടിക്ക് ഗവർണറുടെ അനുമതി ലഭിച്ചിരുന്നുവെന്നും ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് പോകട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അധ്യാപക സംഘടനയുടെ സെക്രട്ടേറിയറ്റ് വളയൽ സമരത്തെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 11 വർഷമായി ചെയ്യാത്ത കാര്യങ്ങൾ ആറുമാസം കൊണ്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും, സമരം ഉദ്ഘാടനം ചെയ്യാൻ മുൻമുഖ്യമന്ത്രി തന്നെ എത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വർഷം സമരം ചെയ്യാൻ കഴിയാതെ പോയതിന്റെ വിഷമമാണ് അതിന് പിന്നിലെന്നും ജനങ്ങൾ ഇക്കാര്യം മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലുണ്ടായ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. നവംബർ 23 തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ആർ.ബി.സിക്കായി മുൻ മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും, നടപടികൾ നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സ്റ്റേഡിയം കൈമാറ്റത്തിൽ സുതാര്യത കുറവുണ്ടായിരുന്നുവെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാല് ദിവസവും സൗജന്യമായി കൈമാറിയത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഇതിനായി ഒരേപോലെ പ്രവർത്തിച്ചുവെന്നും, സർക്കാരിന് ബാധ്യതയാകുന്ന ഉപാധികൾ ഉൾപ്പെടുത്തിയെങ്കിലും കൃത്യമായ കരാർ രൂപീകരിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. നവംബർ 20 ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!