Trending

‘നയിക്കാന്‍ നാട്ടില്‍ തന്നെ അധ്യക്ഷന്‍ ഇല്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയെ സജീവമായി നയിക്കാൻ അധ്യക്ഷൻ സംസ്ഥാനത്തില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രധാന പരാതി. പാർട്ടി പരിപാടികളിലോ സമരങ്ങളിലോ അധ്യക്ഷൻ പങ്കെടുക്കുന്നില്ലെന്നും, കൃത്യമായി കോർകമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കുന്നില്ലെന്നും നേതാക്കൾ ആരോപിക്കുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു.

മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് അധ്യക്ഷൻ നാട്ടിലുള്ളതെന്നും, സുപ്രധാന വിഷയങ്ങളിൽ കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. നിലവിൽ ലണ്ടനിലുള്ള രാജീവ് ചന്ദ്രശേഖർ ഇനി പത്ത് ദിവസത്തിന് ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ. പാർട്ടി വിടാനൊരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ പരാതികൾ പോലും അധ്യക്ഷൻ അറിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകളായ പത്മജയുടെ പാർട്ടി പ്രവേശനം വലിയ ആഘോഷമാക്കിയ ബിജെപി നേതൃത്വം, അവർ പാർട്ടി വിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കൊന്നും മുതിർന്നില്ലെന്ന വിമർശനവും ശക്തമാണ്. പത്മജ വേണുഗോപാൽ ഇന്ന് (നവംബർ 19) രാവിലെ ഇ-മെയിൽ വഴി രാജിക്കത്ത് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിലും അധ്യക്ഷന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്രയും ഗൗരവകരമായ ഒരു വിഷയം പാർട്ടി വേദികളിൽ ചർച്ചയാകാത്തതിൽ വി. മുരളീധരനും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!