Trending

ഇടിഞ്ഞ്… ഇടിഞ്ഞ്… സ്വർണവില വീണ്ടും താഴേക്ക്; 1,880 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നു. ഒരു പവൻ സ്വർണത്തിന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും (നവംബർ 18) പവന് 2,040 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്നത് സ്വർണാഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ഈ റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, വെറും പത്തുമാസത്തിനിടെ പവൻ വിലയിൽ 35,320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!