Trending

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയിലേക്ക് കെ അസ്സൻകോയയും വിഭാഗവും ഇനി നമ്മൾ ഒറ്റക്കെട്ട്

23 വർഷങ്ങൾക്കു ശേഷം ഇരുവിഭാഗങ്ങളിലായി കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റുമാരായി പ്രവർത്തിക്കുന്ന കെ അസ്സൻകോയയും , നസറുദ്ദീനും ഒന്നിച്ചു. ടി. നസിറുദീൻ്റെ വീട്ടിൽ നടന്ന യോഗത്തിന്നും ശേഷമായിരുന്നുഇരു വിഭാഗത്തിന്റെയും ലയന പ്രഖ്യാപനം. കോവിഡ് പശ്ചാത്തലത്തിൽ വ്യപാരികൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യതയെ മുൻ നിർത്തിയാണ് ലയനം.കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല ജനറൽ സെക്രട്ടറിയും സ്ഥാപകരിൽ ഒരാളുമായ കെ അസ്സൻകോയ ചില അതൃപ്തിയുടെ പേരിൽ സംഘടന വിട്ട് ഇതേ പേരിൽ തന്നെ സംഘടന ആരംഭിക്കുകയായിരുന്നു.

1980 ൽ കൂഡ് സെറ്റിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സിൽ ഒരു മീറ്റിംഗ് വിളിച്ചു ചേർക്കുകയുണ്ടായി. അന്നുണ്ടായിരുന്ന ചേംബറിന്റെ സെക്രട്ടറി എം എ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗിൽ സമരം എങ്ങനെ ഒത്തു തീർപ്പാക്കാം എന്നതായിരുന്നു ചർച്ചയ്ക്കു വന്ന വിഷയം . ഇതിന്റെ ഭാഗമായി മറ്റുള്ള ചേമ്പറുകളിൽ നിന്നുമുള്ള പ്രതിനിധികൾക്കും യോഗത്തിലേക്ക് ക്ഷണം ഉണ്ടായി. മലബാർ ചേംബറിനെ പ്രതിനിധീകരിച്ചു കൊണ്ട് അസ്സൻ കോയയായിരുന്നു അന്ന് പങ്കെടുത്തത്. കൃത്യമായ ഇടപെടലിലൂടെ സമരം ഒത്തു തീർപ്പായി.

ആ വിജയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ചിന്തയാണ്, വ്യാപാരികൾക്ക് സംസ്ഥാന അടിസ്ഥാനത്തിൽ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാമെന്ന ആശയത്തിലേക്ക് എത്തിച്ചത്. അങ്ങനെ തൃശൂരും,കോഴിക്കോടും,എറണാകുളത്തും തുടങ്ങി പല ജില്ലകളിലും ചേംബറുകളായി വേറിട്ടിരുന്ന വ്യവസായി സംഘത്തെ ഒറ്റ കുടക്കീഴിലേക്ക് കൊണ്ട് വരാൻ തീരുമാനമായി. അങ്ങനെ അസ്സൻ കോയ ,അലെക്സൻ ചാക്കോ,എം എ ജോണി,സിഎം ജോർജ്, എന്നിവരെ നേതൃത്വത്തിൽ ആദ്യമായി സംസ്ഥാന തലത്തിൽ ഒരു വ്യാപാരി വ്യവസായി സംഘം രൂപം കൊണ്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പിന്നീട് വ്യാപാരികൾക്കിടയിൽ സംഘടനയ്ക്ക് വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താനായി. നിരവധി യൂണിറ്റുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് സുഖകരമായ നടത്തിപ്പുമായി മുൻപോട്ട് പോയി.

1981 ൽ ഇന്നത്തെ പ്രസിഡന്റ് നസറുദ്ധീൻ അദ്ദേഹത്തിന്റെ വ്യാപാര പ്രവർത്തനത്തിലൂടെ സംഘടനയിലേക്ക് എത്തി ചേർന്നുവെന്ന് കെ.അസ്സൻകോയ പറഞ്ഞു.. പിന്നീട് നടന്ന പ്രവർത്തനങ്ങളിൽ നേതൃത്വ നിരയിലേക്ക് അദ്ദേഹവും വളർന്നു. 1993 നസറുദ്ധീൻ പ്രസിഡണ്ടായി മാറി. സംഘടനയുടെ പ്രവർത്തനം ശക്തമായതോടൊപ്പം തന്നെ നേതൃത്വത്തിൽ ചില അതൃപ്തികൾ പുകഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ 1997 ൽ സംഘടന പിളരേണ്ടി വന്നു. എം എ ജോൺ,അസ്സൻ കോയ തുടങ്ങിയ സ്ഥാപക നേതാക്കളടക്കം പന്ത്രണ്ടാളുകൾ സംഘടനയിൽ നിന്നും പുറത്തിറങ്ങി ഇതേ പേരിൽ പുതിയ സംഘടന ആരംഭിച്ചു.

പിന്നീട് പേരിനെ ചൊല്ലിയും, ചിഹ്നത്തിന് വേണ്ടിയുമെല്ലാം തർക്കങ്ങൾ ഉയർന്നു വന്നു, ആ തർക്കം കോടതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു, നീണ്ട വർഷത്തെ വിചാരണകൾ കോടതിയിൽ നടന്നു ഇരു കൂട്ടരുടെയും.. ഇന്നും ഇക്കാര്യത്തിൽ ഒരു വിധി ഇരു വിഭാഗത്തിനും അനുകൂലമായി വന്നിട്ടില്ല. ഇതിനിടയിൽ പുതിയ പല സംഘടനകളും രൂപം കൊണ്ടു. അത് വ്യാപാരികളെ ഐക്യത്തെയും ബാധിച്ചു,

എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ എല്ലാ വിയോജിപ്പുകളൂം മറന്ന് ഒന്നിച്ചു പ്രവർത്തിക്കാൻ ഇരു ശക്തികളും തീരുമാനത്തിൽ എത്തുക്കുകയായിരുന്നു. നിലവിലെ ദുരിത സാഹചര്യത്തിൽ ഒന്നിച്ചു നിന്നില്ലെങ്കിൽ വ്യപാരികളുടെ പൂർണ നാശത്തിലേക്ക് നയിക്കുമെന്ന തോന്നലിലാണ് ഈ തീരുമാനം. സർക്കാർ തോന്നുന്നത് പോലെ വ്യാപാരികൾക്ക് നേരെ തിരിയുന്ന സാഹചര്യങ്ങമുള്ളതായി കെ അസ്സൻകോയ പറയുന്നു. വ്യാപരികളോട് ചർച്ച ചെയ്യാതെ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുകയും, കട തുറക്കാനും അടക്കുന്നതിലും തോന്നിയ പോലെ തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം നില നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേപോലെ ഒരു സഹായവും വ്യാപാരികൾക്ക് പ്രഖ്യാപിച്ചിട്ടില്ല. കോർപറേഷനുകളിലും, മുൻസിപ്പലിറ്റി, മറ്റ് ത്രിതല പഞ്ചായത്ത് ഏരിയകളിലെ സർക്കാർ കെട്ടിടത്തിൽ വാടകക്കാരായ കച്ചവടക്കാർക്കു് ഇത് വരെ കോ വിഡ് പശ്ചാത്തലത്തിൽ വിഷമം നേരിടുന്ന അവസ്ഥയിൽ വാടകയിൽ ഒരു പൈസ പോലും ഇളവ് നൽകിയിട്ടില്ല എന്നതിലും വ്യാപാരികൾക്കു് ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം സാഹചര്യത്തിൽ അസംഘിടിതരായിരുന്നാൽ തെറ്റുകൾക്ക് നേരെ പ്രതിഷേധിക്കാൻ കഴിയാതെ തന്നെ വന്നേക്കും. വിജയം കൈവരിക്കാൻ ഒന്നിച്ചു നിന്നേ മതിയാവു എന്ന ചിന്തയിലാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് പറയുന്നു.

നിലവിലെ വ്യാപാരി ഏകോപനസമിതി അസ്സൻ കോയ വിഭാഗം, ഒറ്റപ്പാലം പ്രസിഡണ്ട് ജോബി, എസ് സുനിൽകുമാർ, പാലക്കാട് പ്രതിനിധികൾ, എന്നിവരും നസറുദ്ദീൻ വിഭാഗം സേതുമാധവൻ തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു. നിലവിൽ ലയന ശേഷമുള്ള ചർച്ചക്കൊടുവിൽ ഭാരവാഹികളെയും മറ്റു തീരുമാനങ്ങളും പിന്നിട് എല്ലാ ജില്ലകളിലും പ്രവർത്തനം ശക്തമാക്കിയ ശേഷം പ്രഖ്യാപിക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!