Trending

പി എസ് സിക്ക് എതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി പരാതി. എസ്.എഫ്.ഐ മുൻ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയിൽ അപാകതകളുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കഴിഞ്ഞ ഡിസംബറിൽ എഴുത്തുപരീക്ഷ നടത്തി മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ജൂണിൽ തന്നെ നിയമന ഉത്തരവ് നൽകുകയും ചെയ്തത് അസാധാരണ വേഗത്തിലാണെന്ന് പരാതിയിൽ പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദ്യോഗാർത്ഥിക്കാണ് നിയമനം നൽകിയതെന്നും പരാതിക്കാരൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളി ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി രംഗത്തെത്തി. താൻ മറ്റ് പല പി.എസ്.സി പരീക്ഷകളുടെയും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നിലവിലെ നിയമനം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉദ്യോഗാർത്ഥി വിശദീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!