Trending

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ ബാധിതരായ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന സംശയവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2023, 2024, 2025 വർഷങ്ങളിൽ നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ ‘റെംഡെസിവിർ’ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ വർഷങ്ങളിൽ ആറ് നിപ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും, കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗം മൂലമാണോ മരണങ്ങൾ സംഭവിച്ചതെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മരുന്ന് ലഭിച്ച മുഴുവൻ രോഗികളുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പഠിക്കാനും വസ്തുതകൾ പുറത്തുകൊണ്ടുവരാനുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്റ്റീവ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ബോർഡിനെയും രൂപീകരിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!