കുന്ദമംഗലം: വോട്ട് കൊള്ള നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്നമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലത്ത് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി. മൊയ്തീൻ കോയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു.
എം.പി. അശോകൻ അധ്യക്ഷത വഹിച്ചു. അരിയിൽ മൊയ്തീൻ ഹാജി സ്വാഗതം പറഞ്ഞു. ചോലക്കൽ രാജേന്ദ്രൻ, ഒ. ഉസൈൻ, സി.വി. സഞ്ജിത്ത്, കെ.പി. കോയ, ബാബു നെല്ലൂളി, എ.കെ. ഷൗക്കത്തലി, എം. ബാബുമോൻ, എ. അലവി, പി. ഷൗക്കത്തലി, സി. അബ്ദുൽ ഗഫൂർ, സി.പി. രമേശൻ, ഷമീൽ കെ.കെ., സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഒ. സലീം നന്ദി പറഞ്ഞു.

