Trending

മാധ്യമ പ്രവർത്തകയുടെ ഹർജിയിൽ രാഹുൽ ഗാന്ധിക്കും പോലീസിനും സുപ്രീം കോടതി നോട്ടീസ്

ഡൽഹി: മാധ്യമ പ്രവർത്തക നൽകിയ ഹർജിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സുപ്രീം കോടതി മാർച്ചിൽ പങ്കാളിയാകവെ രാഹുൽ ഗാന്ധി ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളി വീഴ്ത്തിയെന്ന ആരോപണത്തിലാണ് സുപ്രീം കോടതി നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവമെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഹർജികൾ സുപ്രീം കോടതി ഇന്ന് (ഒക്‌ടോബർ 27) പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ ഇന്ന് ഡൽഹിയിൽ മനുഷ്യച്ചങ്ങല തീർക്കും. വ്യാഴാഴ്ച (ഒക്‌ടോബർ 29) പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലിയും അടക്കമുള്ള വൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!