Trending

പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് (ഒക്ടോബർ 22) കൊച്ചിയിൽ ചേരും. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സർക്കാർ പുതുതായി നാമനിർദേശം ചെയ്ത ഒൻപത് അംഗങ്ങളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. കെ.എസ്. ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് ഇന്ന് നടക്കുന്നത്. ബോർഡിന്റെ ഭരണപരമായ 40 അജണ്ടകളാണ് പ്രധാനമായും യോഗത്തിൽ പരിഗണനയ്ക്ക് വരുന്നത്.

അതേസമയം, ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സമസ്തയിലെ ഇരുവിഭാഗങ്ങൾക്കുമുള്ള അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ആദ്യ യോഗം ചേരുന്നത്. എ.പി. വിഭാഗത്തിന് അർഹമായ പരിഗണന നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, അത് ഏത് രീതിയിൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!