ആലുവ: എറണാകുളം ആലുവയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫാണ് മരിച്ചത്. 35 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അൽത്താഫ്.
ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങുമ്പോഴായിരുന്നു അപകടം. ചെന്നൈ – തിരുവനന്തപുരം ട്രെയിനിൽ നിന്നുമാണ് യുവാവ് വീണത്. ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. അൽത്താഫിന് ഭാര്യയും രണ്ട് മക്കളും ഉള്ളതായാണ് വിവരം.

