Trending

ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകാൻ 60 പേർ തയ്യാറായിമാതൃകയാവുന്ന കുന്ദമംഗലം

കുന്ദമംഗലം: മരണാനന്തരം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി വിട്ടുനൽകാൻ തയ്യാറായി കുന്ദമംഗലത്ത് 60 ഓളം പേർ. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ സംരംഭം.
കുന്ദമംഗലത്ത് നടന്ന പരിപാടി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സോണൽ കമ്മിറ്റി രക്ഷാധികാരി പി. ഷൈപു ഉദ്ഘാടനം ചെയ്തു. ഭൗതികശരീരം വിട്ടുനൽകുന്നതിനുള്ള സമ്മതപത്രങ്ങൾ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ വൈസ് ചെയർമാൻ ഗഫൂർ സൂര്യ ഏറ്റുവാങ്ങി.


സാംസ്കാരിക പ്രവർത്തകൻ ടി. എം. ചന്ദ്രശേഖരൻ വിഷയാവതരണം നടത്തി. സോണൽ കമ്മിറ്റി അംഗം പി. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോണൽ ചെയർമാൻ എം. എം. സുധീഷ് കുമാർ, കൺവീനർ എം. ഷീജ, ട്രഷറർ പ്രേമരാജൻ, പി. പി. ഷിനിൽ എന്നിവർ സംസാരിച്ചു. സജീഷ് കെ. കെ. സ്വാഗതവും സുരേന്ദ്രൻ കെ. വി. നന്ദിയും പറഞ്ഞു.
മരണാനന്തരം ശരീരം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാനുള്ള തീരുമാനം സമൂഹത്തിന് മാതൃകയാകുന്നതോടൊപ്പം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനും ഭാവിയിലെ ആരോഗ്യരംഗത്തിനും വലിയ സംഭാവനയാണെന്ന് സംഘാടകർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!