Trending

എറണാകുളത്ത് ഇടിമിന്നലിൽ കനത്ത നാശനഷ്ടം; വെങ്ങോലയിൽ പത്തോളം വീടുകൾക്ക് കേടുപാടുകൾ

കൊച്ചി: ഇടിമിന്നലേറ്റ് വീടുകൾക്ക് കനത്ത നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിൽ പാലായ്ക്കുന്ന് ഭാഗത്ത് നിരവധി വീടുകളിൽ നാശനഷ്ടമുണ്ടായി. വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ 10 ഓളം വീടുകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. അമ്പാട്ട് സാറാമ്മ വർഗീസിനെ വീട്ടിൽ വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും നശിച്ചു. മുറ്റത്തെ ടൈലുകൾ പൊട്ടി സമീപത്തെ വീടുകളിലേക്ക് തെറിച്ചു.

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന ഒക്ടോബർ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ (സെപ്റ്റംബർ 6) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച (ഒക്ടോബർ 9 ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, ഒക്ടോബർ 7 മുതൽ ഒക്ടോബർ 9 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!