Trending

‘യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ല’; ഖാർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

ന്യൂ ഡല്‍ഹി: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ നേരില്‍ കണ്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരാതി നല്‍കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്ന അതൃപ്തി യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. പരാതി ഉന്നയിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യെസ് എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ദീപാദാസ് മുന്‍ഷിയുമായും അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തി.

നാളെ രാഹുല്‍ ഗാന്ധിയേയും അടൂര്‍ പ്രകാശ് കാണും. ഡല്‍ഹിയിലെ ഇന്ദിരാഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ദിരാഭവനിലെത്തി. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ചെയര്‍മാനാക്കിയതും, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കിയതും മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് ആക്ഷേപം. പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും യുഡിഎഫ് കണ്‍വീനറായ താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.

അതിനിടെ, ഡല്‍ഹിയിലെ അടൂര്‍ പ്രകാശിന്റെ വസതിയില്‍മന്ത്രി അനൂപ് ജേക്കബ് എത്തി. സൗഹൃദ കൂടിക്കാഴ്ച മാത്രമെന്നാണ് അനൂപ് ജേക്കബിന്റെ വിശദീകരണം.ആര്‍ക്കെതിരെയും പരാതി പറയാനല്ല ഡല്‍ഹിയിലെത്തിയത് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പരസ്യപ്രതികരണങ്ങള്‍ ദോഷം ചെയ്യുമെന്ന കാര്യം ഹൈക്കമാന്‍ഡിന് പ്രത്യേകം അറിയിക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ എഐസിസിക്ക് കൃത്യമായ ധാരണയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.സി. വേണുഗോപാല്‍ തന്നെ പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!