Trending

‘മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന നിലപാട് തനിക്കില്ല’: മന്ത്രി സണ്ണി ജോസഫ്

ന്യൂ ഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പാർട്ടി നേതാക്കൾ നടത്തുന്ന പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തള്ളിയിട്ടുണ്ടെന്നും, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രവർത്തകരും നേതാക്കളും മാന്യതയും അച്ചടക്കവും പുലർത്തണം. താൻ ആർക്കെതിരെയും പരാതി പറയാൻ വന്നതല്ലെന്നും, ഹൈക്കമാൻഡ് ഭരണപരമായ കാര്യങ്ങൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ പരിഗണനയിലുള്ള പരാതിയായതിനാൽ വിഷയത്തിൽ അടൂർ പ്രകാശുമായി ചർച്ച നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർക്കെതിരെയുമുള്ള സൈബർ ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. സിപിഎം നേതാക്കൾക്കെതിരെ പീഡന പരാതികൾ ഉയർന്നാൽ അത് പാർട്ടിക്കുള്ളിൽ ഒതുക്കിത്തീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ഇത്തരം പരാതികൾ ഉടൻ തന്നെ പോലീസിന് കൈമാറുകയാണ് വേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!