Trending

താമശ്ശേരി ജിവിഎച്ച്എസ് സ്ക്കൂളിൽ എൻഎസ്എസ് ദ്വിദിന ക്യാമ്പ് നടത്തി

താമരശ്ശേരി: താമശ്ശേരി ജിവിഎച്ച്എസ് സ്ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റ് ദ്വിദിന ക്യാമ്പ് നടത്തി. പ്രിൻസിപ്പാൾ അനിൽ കുമാർ പതാക ഉയർത്തി. താമരശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പെർസൺ കാവ്യ വി ആർ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് അഷറഫ് കോരങ്ങാട് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ബിജു കെ ആർ, സ്റ്റാഫ് സെക്രട്ടറി ലൈജു തോമസ്, ഡോ. ഇന്ദു, എൻഎസ്എസ് പ്രോഗാം ഓഫീസർ ഖദീജ എന്നിവർ സംസാരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അനിൻ കുമാർ സ്വാഗതവും ഷിജുകുമാർ നന്ദിയും പറഞ്ഞു .
ജെൻ്റർ ഇക്വാലിറ്റി സംവാദം, സമത്വ ജ്യാല എന്നിവ നടത്തി. ക്യാമ്പിനോട് അനുബന്ധിച്ച് ഗാന്ധി ജയന്തി ദിനത്തിൽ “എന്നിലെ ഗാന്ധി” താമരശ്ശേരി ലൈബ്രറി പരിസരത്തുള്ള ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

​താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു, ഗാന്ധി അനുസ്മരണ സന്ദേശം നൽകി. ലൈബ്രറി കൗൺസിൽ പ്രവർത്തകരായ പി കെ രാധാകൃഷ്ണൻ, സി ജി സുരേഷ്, ഷിജുകുമാർ, ആര്യ ടീച്ചർ, ജുവൽ ടീച്ചർ, സുനിത ടീച്ചർ, എൻഎസ്എസ് വളന്റിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സ്‌കിൽ പരിശിലനത്തിൽ വളൻ്റിയർ ലീഡർ ആരത്രിക ശ്രീയുടെ നേത്യത്വത്തിൽ ഫീനൈൽ നിർമ്മാണ പരിശീലനം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!