Trending

യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളില്ല; അടൂർ പ്രകാശിനെ തള്ളി മുസ്ലിംലീ​ഗ്

മലപ്പുറം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ പരസ്യമായി തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ സജീവമായി നിൽക്കുന്ന ഈ സമയത്ത് മുന്നണിയിൽ ഇത്തരത്തിലുള്ള ഒരു വിവാദം ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുന്നണിയിൽ വലിയ ‘ഹിമാലയൻ പ്രശ്നങ്ങളൊന്നുമില്ലെന്നും’, തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വാർത്തകൾ ഒഴിവാക്കിക്കൊണ്ട് ഇത്തരം ചർച്ചകൾക്ക് പ്രധാന്യം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പല സുപ്രധാന കാര്യങ്ങളും തീരുമാനിക്കുന്നതെന്നും, വരാനിരിക്കുന്ന നിയമനങ്ങളിലും കൂടി തീരുമാനമാകുമ്പോൾ നിലവിലുള്ള എല്ലാ പരാതികളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ നടന്നില്ലെന്ന അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടൂർ പ്രകാശിന്റെ ഭാഗത്തുനിന്നുള്ള ഈ പരാമർശങ്ങൾ തികച്ചും അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നാണ് ലീഗ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം.കെ. മുനീറിന് നൽകാൻ നേരത്തെ തന്നെ മുന്നണിയിൽ ധാരണയായതാണ്. എന്നിട്ടും, മുന്നണി യോഗങ്ങൾ വിളിച്ചുചേർക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ഔചിത്യമില്ലാത്തതായിപ്പോയെന്നും ലീഗ് നേതൃത്വം കരുതുന്നു.

അതേസമയം, യു.ഡി.എഫിൽ എല്ലാ കാര്യങ്ങളും കൂട്ടായി ചർച്ച ചെയ്താണ് തീരുമാനിക്കാറുള്ളതെന്നും, മുന്നണിയിൽ നിലനിൽക്കുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം ചർച്ച ചെയ്ത് എളുപ്പത്തിൽ പരിഹരിക്കാവുന്ന കാര്യങ്ങൾ മാത്രമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!