Trending

കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടാണ് അന്‍സിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എസ്എച്ച്ഒ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് നടി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും എസ്എച്ച്ഒ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്‍സിബ ഹസ്സനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയിരുന്നില്ല.

അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണെന്നും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!