Trending

ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അസിസ്റ്റൻറ് മാനേജർക്ക് പിടിവീണത്.

ഉടമകളുടെ വളരെ വിശ്വസ്തനായ ജീവനക്കാരൻ തന്നെ ജ്വല്ലറിയിലെ സ്വർണ്ണം കവർന്നു. 60 ലക്ഷത്തോളം രൂപ വിലവരുന്ന 428 ഗ്രാം സ്വർണമാണ് ഇയാൾ കൃത്രിമം കാണിച്ച് മോഷ്ടിച്ചത്. സെയിൽസ്മാൻ ആയി ജോലിയിൽ കയറിയ രാഹുൽ പിന്നീട് അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് ഉയരുകയായിരുന്നു. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ ആണ് പ്രതി കളവ് നടത്തിയത്. മാർക്കറ്റിംഗ് ബിരുദധാരിയാണ് രാഹുൽ. ജ്വല്ലറിയിലെ ലോക്കറിൽ കസ്റ്റമേഴ്സ് ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നിന്നാണ് മോഷണം നടത്തിയത്.

സ്റ്റോക്കിൽ പതിയെ കുറവ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമകൾ ജീവനക്കാരെ നിരീക്ഷിച്ചതിലൂടെയാണ് രാഹുലിലേക്ക് എത്തിയത്. സ്വർണാഭരണം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഉടമകളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കേരളത്തിലേക്ക് തിരിച്ചുവരവേ തൃശൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ ആയി. രാഹുൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വർണ്ണത്തിൻറെ വലിയൊരു ഭാഗം കണ്ടെടുത്തു. മറ്റു പരിശോധനകൾ നടന്നുവരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!