Kerala Trending

നിരീക്ഷണത്തിലിരിക്കെ മരിച്ച പന്തീർപാടം സ്വദേശിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് : കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട കുന്ദമംഗലം പന്തീർപാടം കാരകുന്നുമ്മൽ സ്വദേശി കബീറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. അഞ്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം ദുബായിൽ നിന്നും എത്തുകയും ഐ ഐ എം കെയിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയുമായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നിരീക്ഷണ കേന്ദ്രത്തിലെ ഇദ്ദേഹം റൂമിനു മുൻപിൽ ആളുകളെത്തി രാവിലെ 7 . 45 നു വിളിച്ചിട്ടും തുറക്കാതിരുന്ന സാഹചര്യത്തിൽ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോയാണ്, രക്തം ഛർദ്ദിച്ച നിലയിൽ ഇദ്ദേഹത്തെ മുറിയിൽ അവശനായി കിടക്കുന്നതായി കണ്ടത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ ഇദ്ദേഹത്തിന്റെ വീടിനോടടുത്തുള്ള മതിൽ ഇടിഞ്ഞു വീണ് നേരിയ അപകടമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ എല്ലാം കബീർ വീട്ടുകാരോട് ചോദിച്ചറിഞ്ഞു, രാവിലെ വിളിക്കാമെന്ന് ഫോണിൽ പറഞ്ഞാണ് പിരിഞ്ഞത്. ഇദ്ദേഹം കഴിഞ്ഞ രണ്ടു വർഷമായി ദുബായിലേക്ക് പോയിരുന്നെങ്കിലും ജോലിയൊന്നും ആയിരുന്നില്ല. അതിനിടെ കോവിഡ് പ്രതിസന്ധി കൂടി ആയപ്പോൾ ജീവിതം പ്രതിസന്ധിയിലായിരുന്നു.

പരേതനായ മാമുക്കോയ ഹാജിയുടെ മകനാണ്. ഭാര്യ; മുബീന പതിമംഗലം, മക്കള്‍; നൂര്‍ബിന ഷെറിന്‍, ഷാഹിദ് നഹ്യാന്‍. സഹോദരങ്ങള്‍ മുഹമ്മദ് (ബാവ ), സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ ബാരി, നസീല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!