Trending

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് സിയാലിൽ തുടക്കം

കൊച്ചി: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ. സിയാലിന്റെ നെറ്റിയിൽ ചാർത്തുന്ന തിലകക്കുറിയായിരിക്കും ‘സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആന്റ് എക്‌സ്പർട്ട് സർവീസസ് (സിയാൽ ഏയ്സസ്). വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള കൺസൾട്ടൻസി സേവനമാണ് വിഭാവനം ചെയ്യുന്നത്. സിയാലിന്റെ വിപുലമായ അനുഭവസമ്പത്താണ് ഇതിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം
സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിലാണ് സിയാൽ ഏയ്‌സസ് വഴി കൺസൾട്ടൻസി സേവനം നൽകുന്നത്. പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമായിരിക്കും ഇതിന്റെ ആദ്യ പദ്ധതിയായി നടപ്പാക്കുക.

പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ‘ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസും’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന ഈ സൗകര്യം എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ്ബായി വികസിപ്പിക്കുക, ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി യാത്രാനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികൾക്കും തുടക്കമിടും.

ഓഹരിയുടമകൾക്ക് 55% ലാഭവിഹിതം

ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശയ്ക്ക് സിയാൽ വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാൽ നേടിയത്. 73,134 വിമാന സർവീസുകളിലായി 1.14 കോടി യാത്രക്കാരെ ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തു.

ചടങ്ങിൽ മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി രാജീവ്‌ കെ, സി.എഫ്.ഒ സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!