തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി കത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. മോദി, ഇഡി, വിഡി കോക്കസ് ആണ് നടക്കുന്നതെന്നെന്നായിരുന്നു ചിന്തയുടെ പരിഹാസരൂപേണയുള്ള വിമര്‍ശനം.
രണ്ട് ഓപ്ഷനാണ് മോദിയും വിഡിയും മുന്നോട്ട് വെയ്ക്കുന്നത്. ഞങ്ങള്‍ക്കൊപ്പം വരു, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കും എന്നതാണ് നിലപാട്. വര്‍ഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും ചിന്ത കുറ്റപ്പെടുത്തി.
ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര നാളായി. രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍ എന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തെ നശിപ്പിക്കാന്‍ ബിജെപിക്ക് ഒപ്പം യുഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുന്നു എന്ന വിമര്‍ശനവും ചിന്ത ഉയര്‍ത്തി.

