മാറ്റമില്ലാതെ രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 312 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
4,40,215 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ 1,78,014 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. 2,48,190 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 14011 പേരാണ് ഇതുവരെ മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 3721 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 62 പേര്‍ മരണപ്പെട്ടു. മുംബൈയില്‍ മാത്രം ഇതുവരെ 67,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മരണം 3737ആയി. തമിഴ്നാട്ടില്‍ ഇന്നലെ രോഗബാധിതരായത് 2,719പേര്‍. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേര്‍ മരിച്ചു.

