ന്യൂ ഡൽഹി: നീറ്റ് പരീക്ഷ പരിഷ്കാരം വിഷയത്തിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി. എൻടിഎ ഓഫീസിൽ നേരിട്ട് എത്തി പരിശോധന നടത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. താത്കാലിക പരിഹാരങ്ങൾ ചോദ്യപേപ്പർ ചോർച്ച തടയില്ലെന്ന് കോടതി വ്യക്തമാക്കി. നന്ദൻ നിലകെനി സമിതിയോട് 2 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ പൊതുപരീക്ഷാ സമ്പ്രദായം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിനായി ബന്ധപ്പെട്ട് 2026 ജൂലൈയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയാണ് നന്ദൻ നിലകെനി സമിതി. ഇൻഫോസിസ് സഹസ്ഥാപകനും ആധാർ പദ്ധതിയുടെ മുൻ ചെയർമാനുമായ നന്ദൻ നിലേകനിയാണ് സമിതി അധ്യക്ഷൻ. ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥ്, തപൻ ദേക, വി. കാമകോടി എന്നിവരുൾപ്പെടെയുള്ള ആറംഗ സംഘമാണ് സമിതിയിലുള്ളത്.

