Trending

മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും നിയമപരമായ പരിശോധനയ്ക്കായി കയറുമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ കയറുമ്പോൾ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത്? വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാൽ ആദ്യം ഫോൺ പിടിച്ചുവാങ്ങി വെക്കും. അടുക്കളയിൽ കയറും, ഫോൾ സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ച് നോക്കും. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഈ സിസ്റ്റം ഇന്ത്യയിൽ നിലവിൽ വന്ന കാലം മുതലുള്ളതാണ്,’ സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!