കോഴിക്കോട്: വായനാദിനാഘോഷങ്ങളുടെ (ഗ്രന്ഥശാലാ ദിനം) ഭാഗമായി എഴുത്തുകാരൻ മക്കൂൽ മൈത്രിയുടെ പുസ്തകങ്ങൾ കോഴിക്കോട് സെൻട്രൽ ലൈബ്രറിക്ക് കൈമാറി. അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളായ ‘ഋതുഭേദം’ (കഥാസമാഹാരം), ‘ഭൂമിക’ (കവിത) എന്നീ പുസ്തകങ്ങളുടെ കോപ്പികളാണ് വിതരണം ചെയ്തത്. ലൈബ്രറിയിൽ വെച്ചു നടന്ന ചടങ്ങിൽ മിഥുൻ രാജിനാണ് ഗ്രന്ഥകാരൻ പുസ്തകങ്ങൾ കൈമാറിയത്.
കോഴിക്കോട് സെൻട്രൽ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി

