Trending

ശബരിമല നെയ്യ് ക്രമക്കേടിൽ ഒത്തുകളി ആരോപണം ശക്തം; എങ്ങുമെത്താതെ എസ്‌ഐടി അന്വേഷണം

ശബരിമല നെയ്യ് വാങ്ങലിലെ 2.27 കോടി രൂപയുടെ ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള എസ്‌ഐടി അന്വേഷണം എങ്ങുമെത്താതെഴുന്നു. മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവർ പ്രതികളായ കേസിൽ മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതല്ലാതെ തുടർനടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ല. കൂടുതൽ തെളിവു ലഭിച്ചശേഷമേ പ്രതികളെ ചോദ്യം ചെയ്യാനാവൂ എന്നാണ് എസ്‌ഐടിയുടെ നിലപാട്.

പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയ ശുദ്ധമായ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞത് എത്തിച്ചെന്നാണ് കണ്ടെത്തൽ. ദേവസ്വം-മിൽമ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും കൂടുതൽ പേരിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തലിനപ്പുറം പുതിയ തെളിവുകൾ കണ്ടെത്താൻ എസ്‌ഐടിക്കും കഴിഞ്ഞിട്ടില്ല.

2024-ൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്ത ടെൻഡർ റദ്ദാക്കി, ലിറ്ററിന് 369 രൂപ കോട്ട് ചെയ്ത തമിഴ്‌നാട് സ്ഥാപനത്തെ ഒഴിവാക്കി 510 രൂപ വിലയുള്ള മിൽമയ്ക്ക് കരാർ നൽകാൻ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് എസ്‌ഐടി വിലയിരുത്തുന്നു. 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

പ്രതികളെ ചോദ്യം ചെയ്യാത്തത് അന്വേഷണസംഘത്തിന്റെ ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിയുടെ നിർദേശങ്ങളുണ്ടായിട്ടും നടപടികൾ അനന്തമായി നീളുന്നത് ശബരിമലയിലെ വിശ്വാസികളിലും പൊതുജനങ്ങളിലും കനത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!