Trending

​’ഷോ കോസ്’ ഹ്രസ്വചിത്ര ട്രെയിലർ പ്രകാശനം ചെയ്തു

കോഴിക്കോട്: എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിച്ച്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഷോ കോസ്’ (Show Cause – Who cares about the wounds of a cop..?) എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തു. കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ് ഐപിഎസ് ട്രെയിലർ റിലീസ് ചെയ്തു.
​പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക-വ്യക്തിജീവിതങ്ങളിലെ സംഘർഷങ്ങളും മാനസിക സമ്മർദ്ദങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ എസ്ഐ പീറ്റർ ജോണിനെ അവതരിപ്പിക്കുന്നത് നിർമ്മാതാവ് കൂടിയായ ഡോ. എ വി അനൂപ് ആണ്. മുൻ ജില്ലാ ജഡ്ജി ആർ എൽ ബൈജു, രാഹുൽ പി ജെ, സുനീഷ് കെ. ജാൻ, കെ പി എ ലത്തീഫ്, കുമാരി നന്ദിത, ലതാ സതീഷ് എന്നിവർക്കൊപ്പം കോഴിക്കോട്ടെ നിരവധി പോലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
​ചടങ്ങിൽ ഡോ. എ വി അനൂപ്, ആർ എൽ ബൈജു, ഷെവലിയാർ സി ഇ ചാക്കുണ്ണി, മലയാള ചലച്ചിത്രകാണികൾ (മക്കൾ) വൈസ് പ്രസിഡണ്ട് എ ശിവ ശങ്കരൻ, എഴുത്തുകാരി മഞ്ജുസാം, സംവിധായകൻ സുധീകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സുഗുണേഷ് കുറ്റിയിൽ, പോലീസ് അസോസിയേഷൻ ഭാരവാഹികളായ രതീഷ് പുതിയകാവ്, ബൈജു, പ്രേംകുമാർ പറമ്പത്ത്, കെ പി എ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

അണിയറ പ്രവർത്തകർ:
​ക്യാമറ: ചന്തു മേപ്പയ്യൂർ
​എഡിറ്റിംഗ്: രതിൻ രാധാകൃഷ്ണൻ
​സംഗീതം: സാജൻ കെ. രാം
​ഗാനരചന: ദുർഗ്ഗ അരവിന്ദ്
​കല: വേലു വാഴയൂർ
​സൗണ്ട് ഡിസൈൻ: ഷൈജു എം.
​മേക്കപ്പ്: രബീഷ് ബാബു
​വസ്ത്രാലങ്കാരം: ബാലൻ പുതുക്കൂടി
​പ്രൊഡക്ഷൻ കൺട്രോളർ: സുഗുണേഷ് കുറ്റിയിൽ എന്നിവർ സന്നിഹിതരായിരുന്നു
എഴുത്തുകാരി മഞ്ജു സാം നിർമ്മാതാവും അഭിനേതാവുമായ ഡോക്ടർ എ വി അനൂപിനേയും
മലയാള ചലച്ചിത്ര കാണികൾ( മക്കൾ )സീനിയർ വൈസ് പ്രസിഡന്റ് എ. ശിവശങ്കരൻ,
രചനയും സംവിധാനവും നിർവഹിച്ച സുധി കൃഷ്ണയെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!