Trending

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസകരമായ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,145 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,13,160 രൂപയായും താഴ്ന്നതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്നലെ സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. പവന് 880 രൂപയാണ് ഇന്നലെ ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന വില വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!