National Trending

ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം; ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതില്‍ നടപടി വേണം

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിച്ച് തലയോട്ടി തകര്‍ത്തെന്നും ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രതിഷേധം. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യമാണ്.

ദലിത് പെണ്‍കുട്ടിയുടെ പിതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ബിജെപി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഈ ഗുണ്ടായിസം അംഗീകരിക്കാന്‍ കഴിയില്ല. ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സൗരവ് ദാസ് ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!