Trending

കാട്ടുപോത്തിന്റെ ആക്രമണം: കുറ്റ്യാടിയിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടക്കേ വായാട് വേലിയേരി സ്വദേശി സുനിൽ ആണ് മരണപ്പെട്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പ്രദേശത്ത് വന്യമൃഗശല്യം തടയുന്നതിനായി സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സോളാർ ഫെൻസിംഗിൽ ചാർജ് കുറയുന്ന സമയങ്ങളിലാണ് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രധാനമായും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!