Trending

‘അത് സുകുമാരക്കുറുപ്പ് അല്ല!’: പാസ്‌പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍

തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് വടക്കാഞ്ചേരി സ്വദേശിയുടേതാണെന്ന് സ്ഥിരീകരണം. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ഈ പാസ്‌പോർട്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കരുണാകരനാണ് വ്യക്തമാക്കിയിരിക്കുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയ ദാമോദര മേനോൻ അവിടെ കുടുംബത്തോടൊപ്പം കഴിയുകയാണ്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള അദ്ദേഹം നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോൻ എന്നയാളെക്കുറിച്ച് മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ചില പ്രവാസികൾ പൊലീസിന് അനൗദ്യോഗിക വിവരങ്ങൾ കൈമാറിയിരുന്നു. ദുരൂഹ ഇടപാടുകാരനായ ജോൺ മേനോൻ മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. നിർമാണ സാധനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പങ്കാളിയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

എന്നാൽ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഇടയിലാണ് പൊലീസ് കണ്ടെടുത്ത പാസ്‌പോർട്ട് ദാമോദര മേനോന്റേതാണെന്ന യഥാർത്ഥ വിവരം പുറത്തുവന്നിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!