നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 177 മരണം സ്ഥിരീകരിച്ച് നേപ്പാള്‍ പൊലീസ്. 41 പുരുഷന്മാര്, 69 സ്ത്രീകള്‍, 10 പെണ്‍കുട്ടികള്‍, ഏഴ് ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 50 മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നേപ്പാളിനൊപ്പം, ചൈന, തിബറ്റ് അതിര്‍ത്തിയില്‍ നിന്നായി എണ്ണൂറോളം വിദേശീയര്‍ ഉള്‍പ്പെടെ 1500 പേരെ കാണാതായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേപ്പാള്‍ പ്രളയം: 177 മരണം സ്ഥിരീകരിച്ചു, കാണാതായവര്‍ 1500

