നേപ്പാളിലെ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിശദീകരിച്ച് വിദേശ കാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും, 288 ഇന്ത്യൻ പൗരന്മാരുടെ വിവരം ലഭ്യമായിട്ടില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കാണാതായവരില്‍ ത്രിശൂലി വൺ പവർ പ്രോജക്ടില്‍ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് കാഠ്മണ്ഡുവിലെ എംബസി പ്രോജക്റ്റ് മേധാവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 33 പേരെയാണ് കാണാതായിട്ടുള്ളത്. പശ്ചിമബംഗാള്‍ 32 പേരുടെ വിവരം ലഭ്യമല്ല. അതേസമയം, കൈലാസ് മാനസരോവർ യാത്രികരായ തമിഴ്നാട്ടിൽ നിന്നുള്ള 21 അംഗ സംഘത്തെ രക്ഷപ്പെടുത്തിയതായും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
നേപ്പാള്‍ മിന്നല്‍ പ്രളയം: 288 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല; 33 പേർ കേരളത്തിൽ നിന്ന്

