Trending

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. ​കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000-ത്തിലധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ടായിരുന്നു. കോ-പൈലറ്റ് കർണാടക സ്വദേശിയാണ്.​ അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സിവിൽ എയറോഡ്രോമിൽ നിന്ന് ഒരു ഫ്ലൈയിംഗ് സ്കൂൾ നടത്തുന്ന ‘ഗാർഗ് ഏവിയേഷൻ’ എന്ന സ്ഥാപനത്തിന്റേതാണ് ഈ വിമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!