Trending

പാലക്കാട് ഡിവിഷൻ വിഭജനം; കേന്ദ്രത്തിന്റേത് കേരളത്തോടുള്ള കടുത്ത വിവേചനം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനം ബിജെപി സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവേചന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ നീക്കം കേരളത്തിന്റെ റെയില്‍വേ വികസനത്തെ പിന്നോട്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടും അംഗീകരിക്കാന്‍ കഴിയില്ല. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലല്ല സംസാരിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഷയത്തില്‍ ഇടത് -വലത് മുന്നണികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നതില്‍ എതിര്‍ അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!