കോഴിക്കോട്: കേരളത്തിൽ പൊതുവേയും മലബാറിൽ പ്രത്യേകിച്ചും തീവണ്ടി യാത്രക്കാരുടെ ദുരിതം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയും, പ്രഖ്യാപനങ്ങളും പദ്ധതികളും, ഒടുവിൽ ഡിവിഷൻ വരെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി ജന പ്രതിനിധികളെയും യാത്ര സംഘടനകളെയും പങ്കെടുപ്പിച്ച് ഏവർക്കും എത്തിപ്പെടാൻ മധ്യകേരളത്തിൽ എറണാകുളത്തോ തൃശൂരോ വച്ച് ഒരു അടിയന്തര യോഗം വിളിച്ചു ചേർത്ത് യാത്ര ക്ലെശങ്ങൾ പരിഹരിക്കാനും റെയിൽവേ ഡിവിഷൻ തൽസ്ഥിതിയിൽ തുടരാനും വേണ്ടി ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തുവാൻ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി കേരള ഘടകം ചെയർമാൻ എ. ശിവശങ്കരൻ എന്നിവർ ആവശ്യപ്പെട്ടു. കുറച്ചു വർഷങ്ങളായി തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ മധുര ഡിവിഷനിലേക്ക് ചേർക്കുവാൻ സമ്മർദ്ദം തുടരുന്നുണ്ട്. കേരളം സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിവിഷൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാവും എന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അർഹതയുള്ള അത്യാവശ്യ യാത്രക്കാർക്ക് എമർജൻസി കോട്ട (EQ) ലഭിക്കുന്നതിന് സൗത്ത് വെസ്റ്റേൺ (മൈസൂർ) ഡിവിഷനെ ആശ്രയിക്കേണ്ടി വരും. പാലക്കാട് ഡിവിഷനിൽ നിന്ന് നേരത്തെ 600 ഓളം കിലോമീറ്റർ അടർത്തിയെടുത്തതാണ് സേലം ഡിവിഷൻ രൂപീകരിച്ചത്.
പാലക്കാട് റെയിൽവേ ഡിവിഷൻ : തൽസ്ഥിതി നിലനിർത്താൻ ബന്ധപ്പെട്ടവരിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി ഇടപെടണം- സിആർയുഎ

