കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രോഗബാധിതരുടെ ബന്ധുക്കള്‍ നഗരത്തിലെ പല കടകളിലും എത്തിയതിനെ തുടര്‍ന്നാണ് നടപടി. സമ്പര്‍ക്ക രോഗബാധ കൂടുന്നതിനാല്‍ ജില്ല മുഴുവന്‍ ജാഗ്രതയിലാണ്.
കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവര്‍ മരിച്ചതോടെയാണ് കണ്ണൂരില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയത്. ബ്ലാത്തൂര്‍ സ്വദേശിയായ കെ പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുകയാണ്.

