Trending

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരുമെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന് പരിശോധിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊലയ്ക്ക് പകരം വേദനകുറഞ്ഞ മറ്റൊരുമാർഗം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമായ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ അനുഭവാധിഷ്ഠിതമോ ആയ വസ്തുതകൾ ഭാവിയിൽ പുറത്തുവരികയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

നിലവിലുള്ള വധശിക്ഷ നടപ്പാക്കൽ രീതിയെക്കുറിച്ച് കേന്ദ്രസർക്കാരിന് കൂടുതൽ ശാസ്ത്രീയമായ പരിശോധന നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോസയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകി നിലവിലെ രീതിയെ സമഗ്രമായി പുനഃപരിശോധിക്കാം. അനാവശ്യമായ വേദന കുറയ്ക്കുന്നതിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും കൂടുതൽ അനുയോജ്യമായ മറ്റൊരു മാർഗമുണ്ടോയെന്ന് സമിതിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!