ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പാറ്റ പരാമശം തെറ്റായി പ്രചരിപ്പിച്ചവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടിസ് അയച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാരിനും സിബിഐയ്ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയത്. പരാമശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമര്‍ശം; ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി

