കുന്ദമംഗലം: എൻഐടി ഭരണസമിതിയിലേക്ക് – വിവാദ വ്യവസായിയും, ഡോളർ കള്ള കടത്തിൽ സ്വപ്‌ന സുരേഷിൻ്റെ കൂട്ടു പ്രതിയുമായ ലഫീർ മുഹമ്മദിനെ നോമിനേറ്റ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റി എൻഐടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ബി.ജെ. പി. ജില്ല പ്രസിഡണ്ട് അഡ്വ: കെ.പി. പ്രകാശ് ബാബു ഉദ്ഘടനം ചെയ്തു
എല്ലാ മാനദണ്ഢങ്ങളും കാറ്റിൽ പറത്തി മുസ്‌ലിം ലീഗ് നേതാവിൻ്റെ താല്പര്യത്തിന് വഴങ്ങി വി.ഡി. സതീശൻ നിയമിച്ച ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു യോഗ്യതയുമില്ലാത്ത വിവാദ വ്യവസായിയും ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്ത ലഫീർ മുഹമ്മദിനെ N I T ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാൻ ബി ജെ പി അനുവദിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞു .
മണ്ഡലം പ്രസിഡണ്ട്
സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു
ജില്ല ജന: സിക്രട്ടറിമാരായ എം. സുരേഷ് , ടി.വി. ഉണ്ണികൃഷ്ണൻ, കെ.സി.വൽസരാജ് സുനോജ് കുമാർ പി , പി . സിദ്ധാർത്ഥൻ, എം വിജിത്ത്, വിന്ധ്യ സുനിൽ ,നാരായണൻ നമ്പൂതിരി, അജിത്ത് നായർകുഴി,എന്നിവർ സംസാരിച്ചു.
പി. പി. വിമോദ്, മനോജ് കോളേരി , സി.കെ. ചന്ദ്രൻ , ശ്രീകല,കെ.സി. രാജൻ, യദുരാജ് കെ.വി., പ്രവീൺപടനിലം, സിബി കട്ടാങ്ങൽ, ജനാർദ്ധനൻ, ജിബിൻ മാഠഞ്ചേരി , ജിതേഷ് വലിയടം,രാജേശ്വർ ബാബു,ഹരിനാരായണൻ,
എന്നിവർ നേതൃത്വം നൽകി

