കോഴിക്കോട് പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകരയിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല
പയ്യോളിയിൽ ആംബുലൻസും മീൻ വണ്ടിയും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

