
ആരാമ്പ്രം ഗവ: എം.യു.പി സ്കൂളിലെ ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ടീം ലാപെക്സ് കച്ചേരിമുക്ക് ടെലിവിഷനുകൾ നൽകി.
ലാപെക്സ് ഭാരവാഹികളും ആരാമ്പ്രം സ്കൂൾ പൂർവ വിദ്യാർത്ഥികളുമായ അബ്ദുസ്സമദ് എം.എം, മുഹമ്മദ് നാഫിഹ് കെ.സി, മുഹമ്മദ് അനീസ് എം.വി എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസിന് ടി.വി. സെറ്റ് കൈമാറി. സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ, സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ, പി.ജയപ്രകാശ്
എന്നിവർ സംബന്ധിച്ചു.

