തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ധന സഹായ തുക അനുവദിച്ചു. പുലിക്കളി സംഘങ്ങൾക്കായി വിതരണം ചെയ്യുന്നത് 24 ലക്ഷം രൂപയാണ്. പുലിക്കളി കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും ധനസഹായം അനുവദിക്കാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സുരേഷ് ഗോപിക്കും കേന്ദ്രസർക്കാരിനുമെതിരെ പുലിക്കളി സംഘങ്ങൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. പുലിക്കളിക്ക് ആഴ്ചകൾ ശേഷിക്കെയാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള ധന സഹായ തുക അനുവദിച്ചു

