തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സിക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാത്ത പിഎസ്‌സി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. റാങ്ക് ലിസ്റ്റിലുള്ളവരുടെ മാര്‍ക്കുവിവരങ്ങള്‍ അപേക്ഷകന് എത്രയും വേഗം കൈമാറണമെന്നാണ് നിര്‍ദേശം. ആഗസ്റ്റ് 10നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.
ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ്; പിഎസ്‌സിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍

