കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധം. നിയമ സംരക്ഷണം റദ്ദാക്കണം. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവെന്നും എല്‍ഡിഎഫ് ആരോപണം. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമാണ് നോട്ടീസ്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.
തിരു. കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

