Trending

ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ പൂനെയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ജൂലൈ 25 ശനിയാഴ്ച രാവിലെയാണ് കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായതിന് പിന്നാലെ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ പിന്നീട് ഫോൺ ഓണാകുകയും, ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് ആലുവ പോലീസ് വേഗത്തിൽ അന്വേഷണം നടത്തുകയുമായിരുന്നു. ലൊക്കേഷൻ വിവരങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ പൂനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയത്. കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!