
ലോക രക്ത ദാന ദിനത്തോട് അനുബന്ധിച്ചു ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ബ്ലഡ് ഡോണേഴ്സ് കേരള (BKD ) താമരശ്ശേരി യൂണിറ്റും ,ശാന്തി ബ്ലഡ് ബാങ്കിന്റെയും സഹകണത്തോടെ രക്ത ദാനം നടത്തി..സേഫ് ബ്ലഡ് സേവേസ് ലൈഫ്സ് (safe blood saves lives) എന്ന ആപ്ത വാക്യം അന്വര്ഥമാക്കികൊണ്ട് തയ്യാറായി മുന്നോട് വന്ന യുവാക്കളിൽ നിന്നും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രക്ത ദാനത്തിനുള്ള അവസരം ഒരുക്കുക ആയിരിന്നു.ശാന്തി ഹോസ്പിറ്റൽ അസിസ്റ്റൻറ് മാർക്കറ്റിംഗ് മാനേജർ ഷുഹൈബ്, BDK താമരശ്ശേരി യൂണിറ്റ് കോഡിനേറ്റർസ് ഫാബിസ്, റഹീസ്,റിസാന എന്നിവർ നേതൃത്വം നൽകി . ബ്ലഡ് ബാങ്ക് സ്റ്റാഫ് ആയ നെബാ, സച്ചിൻ എന്നിവർ പങ്കെടുത്തു.

