Trending

ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം; കൊപ്ര ഡ്രയറിൽ നിന്ന് തീ പിടിച്ചതെന്ന് സംശയം

ബേപ്പൂർ : ബേപ്പൂർ വെസ്റ്റ് മാഹിയിൽ വെളിച്ചെണ്ണ മില്ലിൽ രാത്രി വൻ അഗ്നിബാധ. രേണുക വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. മിൽ പൂർണമായും കത്തിച്ചാമ്പലായി. ആളപായമില്ല. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ ഉൾപ്പെടെ കത്തിയമർന്നു. ഒഎം റോഡിൽ പോത്താഞ്ചേരി അശോകൻ്റെ ഉടമസ്ഥതയിലുള്ള രേണുക ഓയിൽ മില്ലിലാണ് രാത്രി 9.30 ന് തീപടർന്നത്.

വലിയ തോതിൽ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നു 3 യൂണിറ്റെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. മില്ലിലെ സംഭരണിയിലേക്ക് പടർന്ന് തി വ്യാപിച്ചു. ഇതോടെ ജില്ലയിലെ മറ്റു അഗ്നിരക്ഷാ നിലയങ്ങളിലേക്ക് വിവരം കൈമാറി. സേനയുടെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 15 യൂണിറ്റുകൾ എത്തി. മീഞ്ചന്ത, മാവൂർ, കൊയിലാണ്ടി, വെള്ളിമാട്കുന്ന്, നരിക്കുനി, പേരാമ്പ്ര, മുക്കം, ബീച്ച് എന്നീ നിലയങ്ങളിൽ നിന്നുള്ള യുണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

സമീപപ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാസേന ജാഗ്രതാ നടപടികൾ സ്വീകരിച്ചത് വലിയ ആശ്വാസമായി.
ജില്ലാ ഫയർ ഓഫിസർ ജോസഫ് ജോസഫ്, മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ ടി കെ ശരത്, അസി.സ്റ്റേഷൻ ഓഫിസർ ഇ ശിഹാബുദ്ദിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

കൊപ്ര ഡ്രയറിൽ നിന്ന് തീപ്പിടിച്ചതായാണ് സംശയം. തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!